ഇറാഖ് അധിനിവേശകാലത്ത് ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ സ്മരണാർത്ഥം കുവൈത്തിൽ ദേശീയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
21

കുവൈത്ത് സിറ്റി: ജന്മ നാടിനായി ഒത്തൊരുമയുടെ മതിൽ എന്നപേരിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്മെൻറ് ദേശീയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബേസിൽ അൽ-ഹമൂദ് അൽ-സബാഹിന്റെ രക്ഷാകർതൃത്വത്തിൽ, കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്റെ 31-ാം വാർഷികത്തോടനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രാജ്യത്തെ സംരക്ഷിക്കുന്നതിനായി രക്തസാക്ഷികൾ നൽകിയ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിന്റെ മെഡിക്കൽ ഡയറക്ടറും ആക്ടിംഗ് ഡയറക്ടറുമായ ഡോ. ഹനാൻ അൽ അവാദി പറഞ്ഞു