കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശിനിയായ അമ്മ 25 വയസ്സുള്ള മകനും ഒപ്പം അയാൾ രഹസ്യമായി വളർത്തിയ സിംഹ കുഞ്ഞിനെയുംകൊണ്ട് കുവൈത്തിലെ മൃഗശാലയിൽ എത്തുകയായിരുന്നു. വീട്ടിൽ ഇതിനെ വളർത്തുന്നത് അപകടകരമാകും എന്ന തിരിച്ചറിവിൽ സിംഹ കുഞ്ഞിനെ മൃഗശാലയിൽ ഏൽപ്പിക്കാൻ വന്നതാണ് എന്ന് പറഞ്ഞാണ് ഇവർ എത്തിയത്. മൃഗശാല അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി, എന്നാൽ പോലീസിനെ കണ്ട ഉടനെ മകൻ വളർത്തു മൃഗത്തേയും എടുത്ത് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു . സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് യുവാവിനെ പിടികൂടിയെങ്കിലും ചോദ്യംചെയ്യലിൽ സിംഹ കുഞ്ഞിനെ വളർത്തിയിരുന്ന കാര്യം യുവാവ് നിഷേധിച്ചു. മൃഗത്തെ ഇയാളെ എവിടെയെങ്കിലും ഒളിപ്പിച്ചതാവാനാണ് സാധ്യത എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗനം. കൂടുതൽ ചോദ്യം ചെയ്യലിലൂടെ സത്യം പുറത്തുകൊണ്ടുവരാൻ ആകും എന്നു പ്രതീക്ഷിക്കപ്പെടുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.