ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് കൊറോണ കമ്മിറ്റി അനുമതി ലഭിച്ചെങ്കിൽ മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ

0
28

കുവൈത്ത് സിറ്റി: കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി ലഭിച്ചേക്കില്ല എന്ന തരത്തിൽ പ്രാദേശിക പത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ ഡോക്ടർമാർ തുടങ്ങിയവർക്ക് രാജ്യത്തെ കൊറോണ കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ഇനി രാജ്യങ്ങളാണ് ഹൈറിസ്ക് പട്ടികയിലുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നേരിട്ട് പ്രവേശിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ചു മന്ത്രാലയം പിന്നീട് പുറപ്പെടുവിക്കുന്ന സർക്കുലറുകളിൽ വ്യക്തമാക്കും എന്നും പത്ര വാർത്തയിലുണ്ട്.