എസ്കലേറ്റർ അപകടം; കുഞ്ഞിൻ്റെയും അമ്മയുടെയും നില തൃപ്തികരം

0
19

കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം കുവൈത്തിലെ ഷോപ്പിംഗ് മോളിൽ എസ്കലേറ്ററിൽ അപകടത്തിൽപ്പെട്ട കുഞ്ഞിൻ്റെയും അമ്മയുടെയും നില മെച്ചപ്പെട്ടതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇവരുവർക്കും മികച്ച ചികിത്സയാണ് ലഭ്യമാക്കിയതെന്നും, ആരോഗ്യ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ അസദ് അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും മികച്ച പരിചരണം നൽകിയ എല്ലാ ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു