വനിത ഹോക്കിയില്‍ ബ്രിട്ടനോട് പൊരുതി പരാജയപ്പെട്ട് ഇന്ത്യൻ വനിതാ ടീം

0
28

ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യൻ വനിതാ ടീം പൊരുതിത്തോറ്റു. ബ്രിട്ടൻ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വന്ദന കടാരിയ, ഗുര്‍ജിത് കൌര്‍ എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. മികച്ച പോരാട്ടമായിരുന്നു കളിയിലുടനീളം ഇന്ത്യന്‍ വനിതകള്‍ കാഴ്ചവെച്ചത്.
അവസാന പാദത്തിൽ വഴങ്ങിയ ഗോളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബ്രിട്ടനുവേണ്ടി ബാൾസ്ഡൺ, പെർനെ വെബ്, റോബർടസൺ, റെയർ എന്നിവർ ഗോളുകൾ നേടി.