കുവൈത്തിൽ പഴങ്ങൾക്കൊപ്പം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നു പിടികൂടി

0
23

കുവൈത്ത് സിറ്റി: എയർ കാർഗോയിൽ പഴങ്ങൾക്കൊപ്പം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം വരുന്ന ഷാബു പിടികൂടിയതായി കുവൈത്ത് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ഇറാനിൽനിന്ന് കയറ്റി അയച്ച പഴങ്ങൾ അടങ്ങിയ പെട്ടിക്കകത്ത് നിന്നാണ് ലഹരിവസ്തുക്കൾ തിരിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത് എന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.