നടി ശരണ്യ അന്തരിച്ചു

0
25

തിരുവനന്തപുരം: അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കോവിഡും പിന്നാലെ ന്യുമോണിയയും ബാധിച്ച് ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരവാസ്ഥയിലായിരുന്നു. 36 ദിവസത്തിലേറെയായി ശരണ്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു.മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 10ന് കോവിഡ് നെഗറ്റീവായി റൂമിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനി കൂടി ഐസിയുവിലേക്കു മാറ്റി.

നിരവധി സീരിയലുകളിലും സിനിമകളിലും ശരണ്യ അഭിനയിച്ചിരുന്നു. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്ന ശരണ്യ ചികിത്സക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.