കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന
കൈത്തറി വാരാചരണത്തിൻ്റെ ഭാഗമായി പ്രമുഖ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഷോറൂമായ ഇന്ത്യന്‍ ഹെറിറ്റേജിൽ ഇന്ത്യയിലെ തനതു കൈത്തറി വസ്ത്രങ്ങൾ പരിപോഷിപ്പിക്കുന്നതിനായി വാരാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 10) രാവിലെ 10-ന് ആരംഭിക്കുന്ന കൈത്തറി വാരാഘോഷം സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സൂഖ് അല്‍ സഫാത്തിലെ ഇന്ത്യന്‍ ഹെറിറ്റേജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.