കുവൈത്തിൽ പത്തുവയസുകാരിക്ക് നേരെ പീഡന ശ്രമം

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. ജഹ്‌റയുടെ പ്രാന്തപ്രദേശത്താണ് സംഭവം.ജഹ്റ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് കേസിൽ അന്വേഷണം ആരംഭിച്ചു. സമീപവാസിയായ 40 വയസ്സുകാരനായ ഈജിപ്ത് സ്വദേശിയാണ് പെൺകുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതി പത്തുവയസ്സുകാരിയുടെ തോളിൽ കൈവെച്ച് അവളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പെൺകുട്ടിയുടെ വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . വൈകീട്ട് അഞ്ചരയോടെ കുറ്റവാളി പെൺകുട്ടിയെ സമീപിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു