കുവൈത്ത് സിറ്റി: സാമ്പത്തിക പഠന കേന്ദ്രമായ ടോപ്പ് ഡോളർ പുറത്തുവിട്ട പുതിയ ആഗോള പഠനമനുസരിച്ച്, ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും ‘. മികച്ച മൂലത്തിനാണ് ടെലികോം കമ്പനികൾ മൊബൈൽ ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകമെമ്പാടു നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി വിലകുറഞ്ഞ മൊബൈൽ ഇന്റർനെറ്റ് വില നിർണ്ണയിക്കാൻ പ്രാദേശിക വരുമാനവുമായി താരതമ്യപ്പെടുത്തി ഓരോ ജിഗാബൈറ്റ് മെഗാബിറ്റുകളുടെ (എംബിപിഎസ്) സെക്കൻഡുകളിിലെ വിലയുമായി താരതമ്യപ്പെടുത്തി ഏത് രാജ്യങ്ങളാണ് മൊബൈൽ ഡാറ്റ മികച്ച മൂല്യത്തിന് നൽകുന്നതെന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇസ്രായേലിലെ മൊബൈൽ ഡാറ്റയാണ് ഏറ്റവും മികച്ച മൂല്യം എന്ന് പഠനത്തിൽ കണ്ടെത്തിയത്. ഒരു സെക്കൻഡിൽ ഒരു മെഗാബൈറ്റിന് $ 0.01 എന്ന മികച്ച മൂല്യമാണ് ഇസ്രായേലിലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈന 0.03 ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാൻസ്, കിർഗിസ്ഥാൻ എന്നിവ 0.06 ഡോളറുമായി തൊട്ടു പിറകെ ഉണ്ട്. കുവൈത്തിലും ഫിജിയിലും വില 0.07 ഡോളറാണ്.