കുവൈത്തില്‍ 24.5 % അപ്പാര്‍ട്ടുമെന്റുകളിലും താമസക്കാരില്ല

0
36

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആള്‍ത്താമസമില്ലാതെ കിടക്കുന്ന ആപ്പാര്‍ട്ട്‌്‌മെന്റുകളുടെ എണ്ണം ഇരുപത്തി നാലര ശതമാനം വര്‍ധിച്ചു. റിയല്‍ എസ്റ്റേറ്റ്‌ യൂണിയന്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്‌. കോവിഡ്‌ പ്രതിസന്ധി മൂലം കുറഞ്ഞ വാടകയ്‌ക്കുള്ള ഫ്‌ലാറ്റുകള്‍ക്കായി ആവശ്യക്കാര്‍ ഏറെയും. രാജ്യത്ത്‌ 242499 ഡബിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌ മെന്റുകളാണുള്ളത്‌ ഇതില്‍ 84.5 ശതമാനത്തില്‍ മാത്രമാണ്‌ നിലവില്‍ താമസക്കാരുള്ളത്‌. സിംങ്കിള്‍ ബെഡ്‌റൂം ഫ്‌ലാറ്റുകള്‍ 90760 എണ്ണമാണുള്ളത്‌, ഇതിലെ താമസക്കാര്‍ 84.7 ശതമാനമാണ്‌. എന്നാല്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളില്‍ 87 ശതമാനത്തിലും താമസക്കാരുണ്ട്‌.