കുവൈത്തിൽ രണ്ട് വനിതാ പോലീസുകാർക്ക് നേരെ ആക്രമണം

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെ വീണ്ടും ആക്രമണം. രണ്ട് വനിതാ പോലീസുകാർ ആണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. സ്വദേശി വനിത ഓടിച്ചിരുന്ന വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ ഇടിച്ചിട്ട ശേഷം ഓടിച്ചു പോവുകയായിരുന്നു. അബ്ദുല്ല അൽ സലേമിന് എതിർവശത്തുള്ള റിംഗ് റോഡിൽ വച്ചായിരുന്നു സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങളനുസരിച്ച് , പ്രദേശത്തെ പതിവ് പരിശോധന പര്യടനത്തിനിടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പോലീസ് പട്രോളിംഗ് ടീം സ്വദേശിയായ യാത്രികയെ നിയമം ലംഘിച്ചതിന് തടഞ്ഞു, നിയമം പാലിക്കാൻ ഇവർ വിസമ്മതിച്ചപ്പോൾ,  വാഹനത്തിൽ നിന്ന് ഇറക്കാൻ രണ്ട് വനിതാ  സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിിരുന്നു . എന്നാൽ ഇവർ തനിക്ക് സമീപം വന്ന ഉദ്യോഗസ്ഥരെ ഇടിച്ചിട്ട ശേഷം വാഹനവുമായി കടന്നുകളഞ്ഞു