ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) – കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം, കല പ്രസിഡന്‍റ് വി. ഹിക്മത് ഉത്‌ഘാടനം ചെയ്തു. ഫഹാഹീൽ ഓസിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി ജനതാ കൾച്ചറൽ സെന്‍റർ കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സത്താർ കുന്നിൽ, രാജീവ് ജോൺ, ബി.എസ് പിള്ള, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി, ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവുകൾ പരിപാടിക്ക് നേതൃത്വം നൽകി