സന്നദ്ധസേവകരാവാൻ താല്പര്യമുള്ള പ്രവാസികൾക്കായി രജിസ്ട്രേഷൻ ഡ്രൈവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

0
37

കുവൈത്ത് സിറ്റി: സന്നദ്ധ, സാമൂഹിക സേവനത്തിന് embassy  താത്പര്യമുള്ളവര്‍, വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളിലെ അംഗങ്ങള്‍ എന്നിവര്‍ക്കായി രജിസ്ട്രേഷൻ ഡ്രൈവുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി. ഇന്ത്യയുടെ സംസ്കാരവും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും  സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും താത്പര്യമുള്ളവരുമായി എംബസിയുടെ പങ്കാളിത്തം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

താല്പര്യമുള്ള ഇന്ത്യക്കാരായ പ്രവാസികൾക്ക് താഴെ പറയുന്ന ലിങ്കിൽ രജിസ്‌ട്രേഷന്‍ നടത്താം

https://docs.google.com/forms/d/e/1FAIpQLSfQ4xM9lFoHbDUaPPaJlUFwKF6nob6LcCfw6P0Sy6aFK93dQw/viewform . ഇതുമായി ബന്ധപ്പെട്ട്  സംശയ ദൂരീകരണം ത്തിനായി community.kuwait@mea.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടുക.