ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്‌ ദിനാഘോഷവും ഓപ്പണ്‍ ഹൗസും ഓഗസ്റ്റ് 20ന്

0
36

കുവൈത്ത് സിറ്റി: വരുന്ന ഓഗസ്റ്റ് 20ന് വൈകിട്ട് നാലു മണിക്ക് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി  വെല്‍ഫെയര്‍ ഫണ്ട്‌ (ഐസിഡബ്ല്യുഎഫ്) ദിനാഘോഷവും ഓപ്പണ്‍ ഹൗസും സംഘടിപ്പിക്കുന്നതാണ്.

കുവൈത്തിലെ  ഇന്ത്യക്കാരായ പ്രവാസികൾക്ക് പരിപാടിയിൽ പങ്കെടുക്കാം. ഓപ്പൺ ഹൗസിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈറ്റിലെ വിലാസം തുടങ്ങിയ വിശദാംശങ്ങൾ സഹിതം  community.kuwait@mea.gov.in എന്ന വിലാസത്തില്‍ അയക്കുക.

https://zoom.us/j/96450113776?pwd=MmJhcEhuNWxQb1lvdGVPNWN6SEgvQT09എന്ന വെര്‍ച്വല്‍ ലിങ്ക് വഴി പരിപാടിയില്‍ പങ്കെടുക്കാം (Meeting ID: 964 5011 3776, Passcode: 559124).