കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസിനെതിരെ ഫൈസർ വാക്സിൻ മൂന്നാം ഡോസ് ബൂസ്റ്റർ ഡോസായി സെപ്റ്റംബറിൽ നൽകാൻ തുടങ്ങുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രായമായവർ, അവയവമാറ്റം നടത്തിയ രോഗികൾ, പ്രതിരോധശേഷി ദുർബലരായ വ്യക്തികൾ, കീമോതെറാപ്പിക്ക് വിധേയരായ കാൻസർ രോഗികൾ, കൊറോണ ബാധിക്കാനുള്ള ഉയർന്ന സാധ്യതയുള്ള വ്യക്തികൾ എന്നിവർ ഉൾപ്പെടുന്നു പ്രത്യേക വിഭാഗത്തിന് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഈ പ്രത്യേക വിഭാഗത്തിൽ പെടുന്നവർക്ക് ആദ്യം സ്വീകരിച്ചത് ഫൈസർ അല്ലെങ്കിൽ ഓക്സ്ഫോർഡ് വാക്സിനുകൾ ആണെങ്കിലും ബൂസ്റ്റർ ഷോട്ടായി ഫൈസർ ലഭിക്കുമെന്ന് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
ചിലരിൽ, പ്രത്യേകിച്ചും പ്രായമായവരിലും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികളിലും പ്രതിരോധ കുത്തിവെപ്പിന് ശേഷവും രോഗപ്രതിരോധ ശേഷി കുറയുന്നതായി അടുത്തിടെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു ഒന്നു ഇതിനെ അടിസ്ഥാനമാക്കിയാണ് മൂന്നാമത്തെ ഡോസ് നൽകാൻ തീരുമാനിച്ചത്.