ബദർ അൽ സമ ക്ലിനിക്കും പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
48

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനാഘോഷം ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിൻറഅറുപതാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ഫർവാനിയ ബദർ അൽ സമ ക്ലിനിക്കും പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷനും
സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി
ബഹുമാനപ്പെട്ട കമൽ സിംഗ് രാത്തൂർ മുഖ്യാതിഥിയായിരുന്നു.പ്രസിഡണ്ട് ജോയ് അഗസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം നടത്തി,ബദർ സമ ഡയറക്ടർ ശ്രീ
അബ്ദുൽ റസാഖ്മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിൽ 100 പേർക്ക് സൗജന്യ ശാരീരിക പരിശോധന നടത്തി. അതോടൊപ്പം കോവിഡ് 19 കാലഘട്ടത്തിൽ ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനം നടത്തിയ പ്രയാണം മെമ്പർമാരായ
ഷൈനി മനോജിനും സതീദേവിക്കും മൊമെന്റോ നൽകി ആദരിച്ചു.

കൺവീനർ രമേശ് നായരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നോർക്ക ഡയറക്ടർ ബോർഡ് അംഗം അജിത് കുമാർ,സാമൂഹ്യപ്രവർത്തകർ സജി ജനാർദ്ദനൻ പ്രയാണം ജനറൽ സെക്രട്ടറി ഗിരിജാ വിജയൻ രക്ഷാധികാരി സുരേന്ദ്രൻ നായർ, വൈസ് പ്രസിഡണ്ട് മനോജ് കോന്നി,കോഡിനേറ്റർ
രമേശ് ചന്ദ്രൻ, ശോഭ വിജയൻ, ശ്രീകുമാർ, കൺവീനർമാരായ പ്രകാശ്
ശിശുപാലൻ,ജിജോ,ബീന ബിനു,രാജമ്മ ഗംഗാധരൻ,ജയപ്രകാശ്/ശാരദാ ദേവി/നാസർ/ഇന്ദിര/ സൗമ്യ,വിനോജ് ,ജോമി ജോസ് എന്നിവർ പങ്കെടുത്തു ജോയിൻ കൺവീനർ
സ്റ്റാൻലി നന്ദി രേഖപ്പെടുത്തി