കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ അധ്യായന വർഷത്തിൽ കുട്ടികൾ സാധാരണനിലയിൽ സ്കൂളിലേക്ക് മടങ്ങുന്നതോടെ യും കൂടുതൽ പേർ കുവൈത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തിലും ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബേസിൽ അൽ-സബാഹ്. വരും ദിവസങ്ങളിൽ ആരോഗ്യമേഖല അഭിമുഖീകരിക്കാൻ സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ചും അതിനായി പരിപൂർണ്ണമായി സജ്ജമായിരിക്കണം എന്ന നിർദ്ദേശവും ആണ് അദ്ദേഹം നൽകിയിരിക്കുന്നത്.സ്കൂൾ കുട്ടികൾക്കിടയിൽ ഉണ്ടായേക്കാവുന്ന അണുബാധ സാധ്യതകളെ നേരിടുന്നതിന്നും ചെറുക്കുന്നതിനുമായി വിശദമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡയോടൊപ്പം ഫർവാനിയ മേഖലയിൽ നടത്തിയ പര്യടനത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.പര്യടനത്തിനിടെ മന്ത്രി അൽ-സബാഹ് ഫർവാനിയ ആശുപത്രിയിലെ പ്രവർത്തന പുരോഗതിയെക്കുറിച്ച് ഹെൽത്ത് ഡയറക്ടർ ഡോ. വാലിദ് അൽ-ബുസൈരി, ഡോ. മുഹമ്മദ് അൽ-റാഷിദി, എന്നിവർ വിശദീകരിച്ചു
Home Middle East Kuwait സ്കൂളിലേക്ക് കുട്ടികൾ എത്തുന്നതോടെ ഉണ്ടായേക്കാവുന്ന അണുബാധ സാധ്യത നേരിടുന്നതിനായി കുവൈത്ത് പ്രത്യേക പദ്ധതി തയ്യാറാക്കും