ജസ്റ്റിസ് ബി.വി. നാഗരത്‌ന ഇന്ത്യയുടെ ആദ്യ വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസായേക്കും

0
10

ന്യൂദല്‍ഹി: ജസ്റ്റിസ് ബി.വി. നാഗരത്‌ന ഇന്ത്യയുടെ ആദ്യ വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുമെന്ന് റിപ്പോർട്ടുകൾ.എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയം സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരെ നിര്‍ദേശിച്ചിരുന്നു. ഇതിലാണ് നിലവില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ബി.വി. നാഗരത്‌നയും ഉള്‍പ്പെട്ടിരിക്കുന്നത്. 2027ല്‍ ബി.വി. നാഗരത്‌ന പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം .1989 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകള്‍ കൂടിയാണ് നാഗരത്‌ന. ചീഫ് ജസ്റ്റിസുമാരാകുന്ന ആദ്യ അച്ഛനും മകളും കൂടിയായിരിക്കും ഇരുവരും എന്ന പ്രത്യേകതയും നാഗരത്‌നയുടെ പദവിയേറ്റെടുക്കലിനുണ്ടാകും.2027ല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തിയാല്‍ 9 മാസമായിരിക്കും നാഗരത്‌നക്ക് ഈ സ്ഥാനത്ത് തുടരാനാകുക