കുവൈത്തിലെ അബ്ദലിയില്‍ തൊഴിലാളി പ്രതിഷേധം

0
35

കുവൈത്ത്‌ സിറ്റി കുവൈത്തിലെ അബ്ദലിയില്‍ കൃഷിയിടങ്ങളില്‍ തൊഴിലെടുക്കുന്ന മുന്നൂറോളം തൊഴിലാളികള്‍ ചേര്‍ന്ന്‌ പ്രതിഷേധിച്ചു. ശബള കുടിശ്ശിക ലഭിക്കാത്തതും മോശം ജീവിത സാഹചര്യങ്ങളിലും പ്രതിഷേധിച്ചായിരുന്നു ഇവര്‍ ഒത്തുകൂടിയത്‌. വിവരം ലഭിച്ചയുടന്‍ ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്‌ച നടത്തി. ഫാമുകളില്‍ തൊഴിലെടുക്കുന്ന തങ്ങള്‍്‌ക്ക്‌ കൃത്യമായി വേതനം ലഭിച്ചില്ലെന്നും, ഏറ്റവും മോശമായ ജീവിത സാഹചര്യമാണ്‌ തങ്ങള്‍ക്ക്‌ ലഭിക്കുന്നതെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു, കമ്പനി പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പാക്കുമെന്ന ഉറപ്പ്‌ ഇവര്‍ നല്‍കി. തുടര്‍ന്നാണ്‌ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്‌.