അർഹിയ മേഖലയിൽ നിക്ഷേപിക്കപ്പെട്ട 20 ദശലക്ഷത്തോളം വരുന്ന ഉപയോഗ ശൂന്യമായ ടയറുകൾ EPA നീക്കം ചെയ്തു

0
13

കുവൈത്ത് സിറ്റി: 2004 മുതൽ കുവൈത്തിലെ അർഹിയയിൽ കുമിഞ്ഞു കൂടിയ 20 ദശലക്ഷത്തിലധികം വരുന്ന ഉപയോഗശൂന്യമായ ടയറുകൾ പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) അവിടെ നിന്നും നീക്കം ചെയ്തു.സൗത്ത് സാദ് അൽ-അബ്ദുള്ള ഭവന പദ്ധതിക്കായി അനുവദിച്ച പ്ലോട്ടുകൾക്കിടയിലാണ് ഉപേക്ഷിക്കപ്പെട്ട ടയർ കൂമ്പാരം സ്ഥിതിചെയ്തിരുന്നത്, പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രധാന തടസ്സമായിരുന്നു ഇത്,2020 നവംബറിൽ ഇത് നീക്കം ചെയ്യുന്നതു സംബന്ധിച്ച് ഇ പി എ യ്ക്ക് ഔദ്യോഗിക ചുമതല ലഭിച്ചത് തുടർന്ന് ടയറുകൾ സൽമിയിലെ ബദൽ സൈറ്റിലേക്ക് നീക്കം ചെയ്യുന്നത്ആരംഭിച്ചു. എട്ട് മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ദേശീയ അസംബ്ലി അംഗങ്ങൾക്കും പൗരന്മാർക്കും EPA വാഗ്ദാനം ചെയ്യുകയും അത് വാഗ്ദാനം നിറവേറ്റുകയും ചെയ്തു