കുവൈത്തിലെ ഇന്ത്യ ഹൗസിന് ഓണ ചാരുത നൽകി അംബാസിഡറും കുടുംബവും

0
44


കുവൈത്ത്‌ സിറ്റി: ഓണനാളിലെ ഗൃഹാതുരത്വ സ്മരണ പുതുക്കി കുവൈത്തിലെ ഇന്ത്യൻ അംബാസിഡറും മലയാളിയുമായ സിബി ജോർജ്ജ്. അദ്ദേഹത്തിൻറെ ഔദ്യോഗികവസതിയായ ഇന്ത്യ ഹൗസിൽ സകുടുംബം പൂക്കളുവും സ്നേഹവിരുന്നും ഒരുക്കി. പ്രത്യേകം ക്ഷണിക്കപ്പെട്ട നിരവധി അതിഥികളാണ് വിരുന്നിൽ പങ്കെടുത്തത്.
അടുത്തദിവസം എംബസിയിലും പാസ്സ്പോർട്ട്‌ കേന്ദ്രങ്ങളിലും എത്തുന്ന എല്ലാ ഇന്ത്യക്കാർക്കും പായസവും മധുര പലഹാരങ്ങളും വിതരണവും ഉണ്ട്.