ഇന്ത്യയുൾപ്പടെയുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടി ക്രമങ്ങളിൽ ഇന്ന് തീരുമാനം.

0
24

കുവൈത്ത് സിറ്റി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ തുടങ്ങി അറ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ ആഗസ്റ്റ് 18 ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കാൻ വ്യോമയാന അധികൃതർ ഇന്ന് യോഗം ചേരും. ഇന്ന് മുതൽ നേരിട്ടുള്ള പ്രവേശനം അനുവദിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നാൽ ഇത് സംബധിച്ച് വിമാനത്താവള അധികൃതർക്ക് ഒരു നിർദ്ദേശവും വ്യോമയാന വിഭാഗം നൽകിയിട്ടില്ല. ഇന്ന് ചേരുന്ന യോഗം മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കും.

ചൈനീസ് റഷ്യൻ വാക്സിനുകൾ സ്വീകരിച്ച മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നൽകാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം വ്യോമയാന അധികൃതരെ അറിയിച്ചിട്ടില്ല. ഇതെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന ചൈനീസ് , റഷ്യൻ വാക്സിൻ സ്വീകരിച്ചവരെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയയ്ക്കുകയാണ്.