പ്രവാസലോകത്ത്‌ സാഹോദര്യം ഊട്ടിയുറപ്പിച്ച്‌ എംബസിയുടെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന്‍ ആഘോഷിച്ചു

0
41


കുവൈത്ത്‌ സിറ്റി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ രക്ഷാ ബന്ധന്‍ സമുചിതമായി ആഘോഷിച്ചു. സഹോദരി സഹോദരബന്ധം ഊട്ടിയുറപ്പിക്കുന്ന സ്‌നേഹച്ചരടുകളാണ്‌ രാഖികള്‍. അംബാസിഡര്‍ സിബി ജോര്‍ജിനും അദ്ദേഹത്തിന്റെ പത്‌നിക്കും കുരുന്നുകള്‍ ഉള്‍പ്പടെ ഏതാനും പേര്‍ രാഖികള്‍ കെട്ടിനല്‍കി. ഈ പ്രവാസലോകത്ത്‌ സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള വിശ്വാസവും സ്‌നേഹവും സംരക്ഷണവും ശക്തിപ്പെടുത്തുന്ന ഏവരെയും ഒന്നിപ്പിക്കുന്ന ആഘോഷമാണ്‌ രക്ഷാ ബന്ധന്‍ എന്ന്‌ അംബാസിഡര്‍ സിബി ജോര്‍ജ്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച്‌ വിവിധ കാലാപരിപാടികളും അരങ്ങേറി