ദുബൈ: കോവിഡിനെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ പഠന ക്ലാസ്സുകൾക്ക് അന്തിമ തീയതി പ്രഖ്യാപിച്ചു ദുബൈ. ഒക്ടോബര്‍ മൂന്നോടെ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കണമെന്നും അതിന് ശേഷം നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കണമെന്നും ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. ആഗസ്ത് 29ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസ്സുകളും ഒന്നിച്ച് കൊണ്ടുപോവുന്ന രീതി തുടരാമെങ്കിലും ഒക്ടോബര്‍ മൂന്നു വരെ മാത്രമേ അത് അനുവദിക്കൂ എന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്. സ്വകാര്യ സ്കൂളുകളിലെ അധ്യാപകരില്‍ 96 ശതമാനവും 12നും 17നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ 70 ശതമാനത്തിലേറെ പേരും വാക്‌സിനേഷന്‍ സ്വീകരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് നടപടി.
സെപ്തംബര്‍ 30 വരെ ഏത് രീതി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരമുണ്ടായിരിക്കും. എന്നാല്‍ അതിന് ശേഷം നേരിട്ടുള്ള ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
നേരിട്ടുള്ള ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സ്കൂളുകളും രക്ഷിതാക്കളും ഏർപ്പെടുത്തണം. ഒക്ടോബർ മൂന്നിന് ശേഷവും ഓണ്‍ലന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നേരിട്ടുള്ള ക്ലാസ്സില്‍ ഹാജരാകാതിരിക്കുന്നതിന് ദുബായ് ഹെല്‍ത്ത് അതോറിറ്റി നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.