ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിബന്ധനകളോടെ ക്വറൻ്റയിനിൽ ഇളവ് പ്രഖ്യാപിച്ച് സൗദി

0
30

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിഅറേബ്യയിലേക്കുള്ള യാത്രക്കാരോട് മൂന്നാം രാജ്യത്ത് ക്വാറന്റൈൻ ചെയ്യാൻ ആവശ്യപ്പെടില്ല, നിബന്ധനകളോടെ ആണ് ഇളവുകൾ അനുവദിക്കുക. ഇതുസംബന്ധിച്ച്
സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയാണ് ട്വിറ്ററിൽ അറിയിച്ചത്, സൗദി അറേബ്യയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് മേൽപ്പറഞ്ഞ ഇളവ് എന്ന് എംബസിയുടെ ട്വീറ്റിൽ പറയുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ പ്രതീക്ഷിക്കുന്നതായും ട്വീറ്റിൽ പരാമർശമുണ്ട്.

മെയ് മാസത്തിൽ സൗദി അറേബ്യ 11 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയിരുന്നു. എന്നിരുന്നാലും, ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഒൻപത് രാജ്യങ്ങൾക്ക് നിരോധനം തുടരുന്നുണ്ട്.