കുവൈത്തിൽ ആശുപത്രിയിൽ അക്രമി സംഘങ്ങള്‍ ഏറ്റുമുട്ടി

0
33

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ആശുപത്രിയിൽ രണ്ട് വിഭാഗക്കാൽ തമ്മിൽ ഏറ്റുമുട്ടി. ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉൾപ്പെട്ട ഏതാനും പേർ പോലിസ് പിടിയിലാവുകയും ചെയ്തു. ആശുപത്രിയിലെ ഐസിയുവിലും പുറത്തുമാണ്സംഘര്‍ഷമുണ്ടായതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ദീവാനിയ്യയിലെ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷമാണ് ആശുപത്രിയിലെ കൂട്ടത്തല്ലില്‍ കലാശിച്ചത്. താമസ സ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചിലർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, അക്രമം സംബന്ധിച്ച് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയായിരുന്നു അക്രമി സംഘം ആശുപത്രിയിലെത്തി അക്രമങ്ങള്‍ അഴിച്ചുവിട്ടത്.