കുവൈത്ത് സിറ്റി: കുവൈത്തിലെ അബൂഹലീഫ യിൽ സ്വദേശി 3 പ്രവാസികളെ കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗ്ലാദേശ് സ്വദേശികൾക്കാണ് കുത്തേറ്റത്.വാക്കുതർക്കത്തെ തുടർന്ന് ആണ് സ്വദേശി മൂവരെയും ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്വദേശി സ്വബോധിവസ്ഥയിലായിരുന്നില്ല എന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.