കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയച്ച പണത്തില്‍ ഏഴു ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആകെ 5.3 ബില്യണ്‍ ദിനാറാണ് വിനിമയം ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 400 ദശലക്ഷം ദിനാറിന്റെ കുറവാണ് ഉണ്ടായത്. കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളുമാണ് പണം അയക്കുന്നതില്‍ ഇടിവുണ്ടാകാന്‍ കാരണം. 2019ല്‍ 5.7 ബില്യണ്‍ ദിനാറാണ് പ്രവാസികള്‍ നാട്ടിലേക്കയച്ചത്.