ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് വ്യവസ്ഥകൾ നിഷ്ക്കർഷിച്ച് ഇന്ത്യൻ എംബസി

0
34

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് സ്പോൺസർമാർ നിബന്ധനകൾ പാലിച്ചാൽ മാത്രമേ തൊഴിൽ കരാർ അംഗീകരിക്കപ്പെടുകയുള്ളൂ എന്ന് ഇന്ത്യൻ എംബസി അറിയിച്ചതായി ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ വ്യക്തമാക്കി.

വനിതാ ഗാർഹിക തൊഴിലാളികളുടെ പ്രതിമാസ വേതനം 110 ദിനാറിൽ കുറയാത്തതും പുരുഷതൊഴിലാളികളുടെത് 100 ദിനാറിൽ കുറയാത്തതും ആയിരിക്കണമെന്നും ,അതോടൊപ്പം , ഇവരുടെ പ്രായം 30 മുതൽ 55 വയസ്സുവരെ ആയിരിക്കണം എന്നും ഇന്ത്യൻ എംബസി നിഷ്കർഷിച്ചിട്ടുണ്ട് . തൊഴിലാളികൾക്കായി ബാങ്ക് അക്കൗണ്ട് തുറക്കാനും സ്പോൺസർമാരോട് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.