കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റ് അനുവദിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . ഇതുസംബന്ധിച്ച് കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന് കത്തയച്ചു. ആദ്യ വിമാനം കൊച്ചിയിൽനിന്ന് വ്യാഴാഴ്ചയുണ്ടാകും. 1,15,000 രൂപ മുതൽക്കാണ് ടിക്കറ്റ് നിരക്ക്.
നിലവിൽ നിശ്ചയിച്ചിരിക്കുന്ന സീറ്റിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിെട്ടടുക്കും. ബാക്കി വരുന്നവ ഇന്ത്യൻ വിമാന കമ്പനികൾക്ക് വിഹിതം വീതിച്ചുനൽകാൻ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി അയച്ച കത്തിൽ നിർദേശിക്കുന്നു . ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്.