ഉപചാരം ചൊല്ലിപ്പിരിഞ്ഞു ദേവിമാർ

0
16

വിസ്മയക്കാഴ്ചകള്‍ക്കും വര്‍ണ്ണമേളങ്ങള്‍ക്കും ശബ്ദഘോഷങ്ങള്‍ക്കും ഒടുവില്‍ ചെറു കണ്ണീരോടെ ഉപചാരം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ആചാരപരമായി പൂരത്തിന് പരിസമാപ്തിയായത്. വിവാദങ്ങൾ മാറ്റിനിര്‍ത്തിയാല്‍ ആവേശകരമായ ഒരു പൂരത്തിനാണ് പരിസമാപ്തിയാകുന്നത്.

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.