സൗദിയില്‍ മടങ്ങിയെത്താന്‍ കഴിയാത്ത പ്രവാസി അധ്യാപകര്‍ക്ക് ഓണ്‍ലൈനായി പഠിപ്പിക്കാം

0
26

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ വിലക്കുകള്‍ കാരണം വിദേശത്തുനിന്ന് സൗദിയിലേക്ക് തിരികെയെത്താന്‍ കഴിയാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സെടുക്കാന്‍ അവസരം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്ററിലാണ് ഇതിന് അവസരം നല്‍കിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ഇതിനായി സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്കും ഉപയോഗിക്കാം, ഇതിനായി മന്ത്രാലയം അനുമതി നല്‍കായതായും അധികൃതര്‍ അറിയിച്ചു. അധ്യാപകപകര്‍ക്ക് നാട്ടില്‍ നിന്ന്
മന്ത്രാലയത്തിന്റെ അത്യാധുനിക സംവിധാനം ഉപയോഗിച്ച് ക്ലാസ്സുകളെടുക്കാന്‍ സാധിക്കും. ഈ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെടുക്കുന്ന അധ്യാപകരുടെ പ്രകടനം ശരിയായ രീതിയില്‍ അവലോകനത്തിന് വിധേയമാക്കണമെന്നും അക്കാര്യം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്‌കൂളുകള്‍ക്കും ഡയരക്ടറേറ്റ് ഓഫ് പ്രൈവറ്റ് ആന്റ് ഫോറിന്‍ എഡ്യുക്കേഷനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.