കുവൈത്തിൽ നവജാതശിശു മാലിന്യകൂമ്പാരത്തിനരികെ ഉപേക്ഷിക്കപ്പെട്ട നിലയിൽ

0
44

കുവൈത്ത് സിറ്റി: അബ്ദുള്ള അൽ മുബാറക് പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിനരികെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയത് സംബന്ധിച്ച വിവരം ലഭിച്ച ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസും സ്ഥലത്ത് എത്തിച്ചേർന്നു കുഞ്ഞിനെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. പെൺകുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്.ഫർവാനിയ ഗവർണറേറ്റ് കുഞ്ഞിനെ സംബന്ധിച്ച് അന്വേഷണമാരംഭിച്ചു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിക്ക് പിന്നിലെ വ്യക്തിയെ തിരിച്ചറിയാൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിസരപ്രദേശങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.