മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

0
35

സംസ്ഥാനത്ത് നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്റുമാർ നൽകിയ നിർദ്ദേശങ്ങളും ഇതിൽ പരിഗണിക്കും.രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടരണമോയെന്നും ഇന്ന് തീരുമാനമുണ്ടായേക്കും. രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇതു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനുള്ള വിദഗ്ധ സമിതി രൂപീകരിക്കുന്നതും യോഗത്തിലുയര്‍ന്നേക്കും.