കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശിനിയായ വനിതാ സംരംഭകയാണ് ഇന്ത്യക്കാരനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രസ്തുത വ്യക്തി. ഇയാൾ കമ്പനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ നൽകിയ 1,200 ദിനാർ നിക്ഷേപിക്കാതെ കൈവശം വച്ചു., തുടർന്ന് ഫോൺ കോളുകൾക്ക് മറുപടി നൽകുന്നുമില്ല എന്നാണ് പരാതിയിൽ പറയുന്നത്. ഫർവാനിയ ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനുകളിലൊന്നിലാണ് പരാതി നൽകിയത്. പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.