9 അപ്പാർട്ട്മെൻ്റുകളിലായി മദ്യ നിർമ്മാണ ഫാക്ടറി: പ്രവാസികൾ പിടിയിൽ

0
9

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി വൻതോതിൽ മദ്യ നിർമ്മാണം നടത്തിവന്ന പ്രവാസികൾ പിടിയിൽ. ഹവല്ലി ഗവർണേറ്റിൽ ഒൻപത് അപ്പാർട്ട്മെന്റുകളിലായി ഇവർ മദ്യ നിർമ്മാണം നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി പ്രദേശം വളയുകയും ശേഷം അപ്പാർട്ട്മെന്റുകളിൽ റെയ്ഡ് നടത്തുകയും ചെയ്തു. 4 നേപ്പാളി പൗരന്മാർ പിടിയിലായി. ഇതിൽ ഒരാൾ അനധികൃത താമസക്കാരനുമാണ്