കുവൈത്ത് സന്ദർശക വിസ അനുവദിക്കുന്നത് ഒക്ടോബറിൽ പുനരാരംഭിച്ചേക്കും

0
26

കുവൈത്തിൽ സന്ദർശക വീസ അനുവദിക്കുന്നത് ഒക്ടോബറിൽ പുനരാരംഭിച്ചേക്കും എന്ന് സൂചന. കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സന്ദർശക വിസകൾ അനുവദിക്കാമെന്ന നിർദേശം ആഭ്യന്തര മന്ത്രാലായത്തിന്റെ പരിഗണനയിലുണ്ട്.മന്ത്രിസഭാ സമിതിയുടെ പ്രത്യേക അനുമതിയോടെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെയും ചില വിഭാഗം പ്രഫഷനലുകളുടെയും അടുത്ത ബന്ധുക്കൾക്ക് സന്ദർശക വീസ അനുവദിച്ചിരുന്നു.കൊറോണ എമർജൻസി കമ്മിറ്റിയുടെ നിർദേശം കൂടെ പരിഗണിച്ചായിരുന്നു ഇത്. വളരെ പരിമിതമായ രീതിയിലാണ് ഈ വിധം സന്ദർശക വീസ നൽകിയിരുന്നത്.

കഴിഞ്ഞ ഒന്നര വർഷമായി ഗോപിക പ്രതിസന്ധി പരിഗണിച്ച് കുടുംബ, വാണിജ്യ, വിനോദസഞ്ചാര സന്ദർശക വീസകളൊന്നും നൽകുന്നില്ല. രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിൽ സന്ദർശക വീസ നൽകുന്നതിനുള്ള നിയന്ത്രണവും ഒഴിവാക്കാമെന്ന നിലപാടാണ് അധികൃതർക്കുള്ളത്.