ഫ്രഞ്ച്-കുവൈത്ത് സൗഹൃദത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി

0
21

കുവൈത്ത് സിറ്റി : ഫ്രഞ്ച്-കുവൈത്ത് സൗഹൃദത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രഞ്ച് നാഷണൽ പോസ്റ്റ് ഓഫീസ് വ്യാഴാഴ്ച പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഫ്രഞ്ച് തപാൽ ഓഫീസ് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ഒരു ഡിസൈനാണ് അവസരത്തിൽ ഉപയോഗിച്ചത്, 1961 ആഗസ്റ്റ് 28 ൽ കുവൈത്ത് നേടിയ സ്വതന്ത്ര്യത്തെ അംഗീകരിക്കുകയും, ഈ സ്റ്റാമ്പ് പുറത്തിറക്കിയതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുകയും ചെയ്തതായും ,ഫ്രാൻസിലെ കുവൈത്ത് അംബാസഡർ സാമി അൽ-സുലൈമാൻ വാർത്താ ഏജൻസിയായ കുനായ്ക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു