കുവൈത്ത് സിറ്റി : കുവൈത്തിൽ നിർമ്മാണ മേഖലയിൽ തൊഴിലാളികളുടെ ക്ഷാമം. സർക്കാർ മേഖലയിൽ നടപ്പാക്കേണ്ട നിരവധി പദ്ധതികളുടെ നിർമ്മാണ പുരോഗതിയെ ഇത് പ്രതികൂലമായി ബാധിച്ചു. കരാര്‍ എടുത്ത കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് നടത്താന്‍ സാധിക്കാത്തതാണ് പ്രധാന കാരണം. ഇത് രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് വ്യാപിച്ചതിന്‍റെ ഭാഗമായാണ് കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചത്.കൊവിഡ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാന്‍ മാത്രമേ റിക്രൂട്ട്മെന്റിന് അനുമതി ബന്ധപ്പെട്ട മന്ത്രാലയം നല്‍ക്കുകയുള്ളു.റിക്രൂട്ട്മെന്റ് നടത്താന്‍ അനുമതി ലഭിച്ചാലും കുവൈറ്റിലേക്കുള്ള വിസ ലഭിക്കാന്‍ പ്രയാസമായിരിക്കും. നിലവില്‍ വിസിറ്റ് വിസ നല്‍കുന്നതിന് നിരവധി നിബന്ധനകള്‍ ആണ് അധികൃതര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.2020ലും 2021ലും തീരേണ്ട പല പ്രെജക്റ്റുകളും ഇന്ന് പാതിവഴിയില്‍ ആണ്. പല കമ്പനികള്‍ക്കും ഇപ്പോള്‍ തന്നെ കരാര്‍ കാലാവധി നീട്ടി കൊടുത്തിരിക്കുകയാണ്. തങ്ങളുടേതല്ലാത്ത കാരണത്താൽ തൊഴിലാളികളെ എത്തിക്കാന്‍ സാധിക്കാത്തത് കൊണ്ട് പിഴ ഉള്‍പ്പെടെയുള്ള വലിയ നടപടികളിലേക്ക് അധികതര്‍ പോകില്ലെന്ന് കണക്കൂട്ടലില്‍ ആണ് കമ്പനി ഉടമകള്‍.