കുവൈത്ത് സിറ്റി: കുവൈത്തില്‍ എന്‍ട്രിവസകള്‍ നല്‍കാന്‍ ആരംഭിച്ചു. കുവൈത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമാണ് ഇത് ലഭിക്കുക. 16 വയസ്സിന് താഴെയുള്ള കുട്ടികളെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കും. രണ്ടുദിവസമായി ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു എങ്കിലും വ്യവ്‌സഥകള്‍ പാലിച്ച് എന്‍ട്രിവിസക്ക് അര്‍ഹരായത് വളരെ കുറച്ചുപേര്‍ മാത്രമാണ്. നിവില്‍ പ്രവാസികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് എന്‍ട്രിവിസ നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ വിഭാഗമാണ് ആദ്യത്തെത്. രണ്ടാം വിഭാഗം സ്വകാര്യ മെഡിക്കല്‍ സെക്ടറും മൂന്നാമത്തേത് സ്വകാര്യ വിദ്യാഭ്യാസ വിഭാഗവുമാണ്.