കുവൈത്ത് സിറ്റി മെയ്‌ഡ് ഇന്ത്യ പ്രദര്‍ശനം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. പരിപാടിയുടെ ഉദ്‌ഘാടനം അംബാസിഡര്‍ സിബി ജോര്‍ജ്ജും അമിരി ദിവാന്‍ അണ്ടര്‍ സെക്രട്ടറി മാസിന്‍ അല്‍ ഈസയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. 75ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികം എന്നിവയോട് അനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.