വാക്സിനെടുക്കാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ

0
15

കുവൈറ്റ് സിറ്റി: 18വയസ്സിന് താഴെ പ്രായമുള്ള വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കുവൈത്ത് പ്രവേശനാനുമതി നല്‍കുന്നു. ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഇതുമായി ബന്ധപ്പെട്ട്
വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞു. ഈ വിഭാഗത്തിൽ പെടുന്നവർക്ക് രാജ്യത്തേക്ക് മടങ്ങി വരുന്നതിനായുള്ള നിബന്ധനകൾ ഇപ്രകാരം,

-പ്രവേശന അനുമതി ഒരുതവണ മാത്രം

– കാലാവധിയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അനുമതി നല്‍കുക.

– രാജ്യത്ത് എത്തിയശേഷം ക്വാറന്റൈനില്‍ കഴിയണം

– കുവൈറ്റില്‍ എത്തിക്കഴിഞ്ഞാലുടന്‍ വാക്‌സിന്‍ എടുക്കുമെന്ന് രേഖാമൂലം എഴുതി നല്‍കുകയും വേണം.

– യാത്ര ചെയ്യുന്ന വിമാന കമ്പനിയാണ് ഇത് എഴുതി വാങ്ങേണ്ടത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന് ഈ സത്യവാങ്മൂലം കൈമാറണം.

നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്നാണ് നിയമം. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയില്ലാത്ത സാഹചര്യത്തില്‍ കുടുംബ സമേതം കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് തീരുമാനം തിരിച്ചടിയാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഒരു തവണ പ്രവേശനാനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.