ചൈന തായ്‌വാൻ എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ എയർ കസ്റ്റംസ് വിഭാഗം പിടികൂടി

0
32

കുവൈത്ത് സിറ്റി: ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ എയർ കസ്റ്റംസ് വിഭാഗം കുവൈത്ത് എയർപോർട്ടിൽ വച്ച് പിടികൂടി. ചൈനയിൽ നിന്നും 255 ഗ്രാം ഭാരമുള്ള സൈക്കോട്രോപിക് പൗഡറും സൈക്കോട്രോപിക് പദാർത്ഥങ്ങളടങ്ങിയ 1,022 ഗുളികളുടെ പാക്കറ്റുകളുമാണ് പിടിച്ചെടുത്തത്. ലോഹം കൊണ്ടുള്ള ഒരു പൈപ്പിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു തായ്‌ലൻഡിൽ നിന്ന് ലഹരിവസ്തുക്കൾ കടത്തിയത്. ചൈനയിൽ നിന്ന് 261 ഗ്രാം തൂക്കമുള്ള ലാരിക്ക പൗഡറും 2,517 ഗ്രാം തൂക്കമുള്ള ലാരിക്ക ധാന്യങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പാർസലും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.