കുവൈത്തിലെ റസ്റ്റോറൻ്റുകളും കഫേകളും മുൻകാലങ്ങളെ പോലെ വീണ്ടും സജീവമാകുന്നു

0
25

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട് ജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിന് അനുസരിച്ച് റസ്റ്റോറൻറ്കളിലും കോഫി ഹൗസുകളിലും തിരക്കേറുന്നു. മാസങ്ങൾ നീണ്ട നഷ്ടക്കണക്കുകൾക്ക് ശേഷം തങ്ങൾ കച്ചവടം തിരിച്ചുപിടിക്കുകയാണെന്ന് കുവൈത്തിലെ റസ്റ്റോറൻസ് കഫെസ് ആൻഡ് കാറ്ററിംഗ് സർവീസസ് സംഘടന തലവൻ ഫഹദ് അൽ അർബാഷ് പറഞ്ഞു. കുവൈത്തിൽ നാലായിരത്തോളം റസ്റ്റോറൻറ്കൾ ആണ് ഉള്ളത്, ഹുക്ക അടക്കമുള്ള മറ്റ് സേവനങ്ങൾ നൽകുന്നവയെ കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് പതിനാറായിരത്തോളം വരും. ഇവയെല്ലാം മികച്ച രീതിയിൽ വീണ്ടും പ്രവർത്തനമാരംഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. റസ്റ്റോറൻറ്കളിൽ വന്നിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർധനവാണ് ഉണ്ടായത്. ഇതിനാൽതന്നെ ഹോം ഡെലിവറിയിൽ 25 ശതമാനം കുറവ് വന്നതായും അർബാഷ് പറഞ്ഞു.