കുവൈത്ത് സിറ്റി : അധ്യാപനം, ഭരണ പിന്തുണ, എഞ്ചിനീയറിംഗ് തസ്തികകളിലായി കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമായി ജോലിയെയുന്നവരിൽ 60% കുവൈത്ത് സ്വദേശികൾ എന്ന് സിവിൽ സർവീസ് കമ്മീഷൻ. സമീപകാലത്തായി കമ്മീഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 22.4% വും അധ്യാപന അല്ലെങ്കിൽ വിദ്യാഭ്യാസ പരിശീലന മേഖലയിലാണ്.
അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് പൊസിഷനുകളിൽ ജോലി ചെയ്യുന്ന കുവൈത്തികളാണ് രണ്ടാം സ്ഥാനത്ത് 20.3% പേർ.എഞ്ചിനീയറിംഗ് ജോലികളിൽ ജോലി ചെയ്യുന്ന കുവൈത്തികൾ മൂന്നാം സ്ഥാനത്താണ്, ഏകദേശം 17%.
Home Middle East Kuwait കുവൈത്തിൽ സർക്കാർതലത്തിൽ അധ്യാപനം, അഡ്മിനിസ്ട്രേഷൻ, എൻജിനീയറിങ് മേഖലകളിൽ ജോലിയെടുക്കുന്നവരിൽ 60 % സ്വദേശികൾ