5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസറിൻ്റെ കോവിഡ് പ്രതിരോധ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമെന്ന് മരുന്ന് നിർമ്മാണ കമ്പനി. പ്രസ്തുത പ്രായപരിധിയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി തേടി വൈകാതെതന്നെ അമേരിക്കയിൽ അധികൃതരെ സമീപിക്കുമെന്നും ഫൈസർ നിർമാതാക്കൾ വ്യക്തമാക്കി.ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും നിർമ്മിച്ച വാക്സിൻ ഇതിനകം തന്നെ 12 വയസ്സിന് മുകളിലുള്ള ആർക്കും ലഭ്യമാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികൾക്കായി, ഫൈസർ വളരെ കുറഞ്ഞ ഡോസ് മരുന്നാണ് പരീക്ഷിച്ചിട്ടുള്ളത്-ഇപ്പോൾ നൽകിയിരിക്കുന്ന ഓരോ ഷോട്ടിലും ഉള്ളതിന്റെ മൂന്നിലൊന്ന് മാത്രമാണിത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.എന്നിരുന്നാലും, രണ്ടാമത്തെ ഡോസിനുശേഷം, 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കൗമാരക്കാരെയും യുവാക്കളെയും പോലെ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന
ആന്റിബോഡി അളവ് ലഭിക്കുമെന്ന്, ഫൈസർ സീനിയർ വൈസ് പ്രസിഡന്റ് ഡോ. ബിൽ ഗ്രുബർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
Home Middle East Kuwait 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് -19 വാക്സിൻ നൽകാൻ അനുമതി തേടുമെന്ന് ഫൈസർ