വിദ്യാർത്ഥികളെ സ്വീകരിക്കാൻ കുവൈത്തിലെ സ്കൂളുകൾ തയ്യാറായിട്ടില്ല എന്ന ആരോപണവുമായി പാർലമെൻറ് അംഗം

0
33

കുവൈത്ത് സിറ്റി: കുവൈത്തിൽ പരമ്പരാഗതരീതിയിൽ സ്കൂളുകൾ പുനരാരംഭിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിൽ പദ്ധതികൾക്കെതിരെ വിമർശനവുമായി പാർലമെൻറ് അംഗം. മിക്ക സ്കൂളുകളും വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് എംപി മുസെയ്ദ് അൽ-ആർദി ആരോപിക്കുന്നത്.മിക്ക വിദ്യാഭ്യാസ ജില്ലകളിലും അറ്റകുറ്റപ്പണികളും ക്ലീനിംഗ് കരാറുകളും ഇല്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു, ചില അധ്യാപകർ സ്കൂളുകൾ വൃത്തിയാക്കാൻ സഹായിക്കാൻ അവരുടെ വീട്ടുജോലിക്കാരോട് പോലും ആവശ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെടുന്നു.2021 ജൂണിൽ സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്കായി ഏറ്റവും വലിയ സംസ്ഥാന ബജറ്റ് അംഗീകരിച്ചു, എന്നിട്ടും വിദ്യാഭ്യാസ മന്ത്രി അലി അൽ-മുദാഫ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയനോട് സ്കൂളുകൾക്കുള്ള സാധനങ്ങൾ സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടതായും എംപി കുറ്റപ്പെടുത്തി.വിദ്യാഭ്യാസ മന്ത്രാലയം ഇത് നിഷേധിച്ചു. യൂണിയൻ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ചില സ്കൂളുകളെ പിന്തുണയ്ക്കാൻ സ്വയം മുന്നോട്ട് വരികയായിരുന്നു എന്നും വിദ്യാഭ്യാസ മന്ത്രാലയം ഇതിനെ പിന്തുണക്കുക മാത്രമാണ് ഉണ്ടായതെന്നും അധികൃതർ പറഞ്ഞു.