കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസി കുവൈത്തിൽ ആത്മഹത്യചെയ്തു. ജലീബ് അൽ-ശുയൂഖിലെ അപ്പാർട്ട്മെന്റിനുള്ളിൽ സീലിംഗ് ഫാനിൽ കയർ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാൾക്ക് 41 വയസ്സ് പ്രായം വരും.
പൊലീസെത്തി മൃതദേഹം പരിശോധിച്ചശേഷം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.