കുവൈത്തിൽ തൊഴിൽ മേഖലകളിലെ സ്ത്രീ ശാക്തീകരണം ശക്തമാക്കുന്നു

0
13

കുവൈത്ത് സിറ്റി: രാജ്യത്തെ സ്ത്രീ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി പ്രധാനപ്പെട്ട തൊഴിൽ മേഖലകളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെയും പങ്കാളികളാക്കുന്നു. ഇതിൻ്റെ അടിസ്ഥാാനത്തിൽ മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റിലെ സർക്കാർ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ശുപാർശകൾ പിന്തുടരുന്നതിനുള്ള ചുമതലയുള്ള സമിതിയിൽ ഏഴ് സ്ത്രീകളെ നിയമിച്ചു.പുതിയ കമ്മിറ്റിയിലെ പത്ത് അംഗങ്ങളിൽ ഏഴ് പേരും സ്ത്രീകളാണ്-ആമിന അബ്ദുൽ-റഹീം, മുനീറ അൽ-ഫലാഹ്, തയ്ബ അൽ-മുർഷെദ്, ലത്തീഫ അൽ-അബ്ദുൾഹാദി, തായ്ബ അൽ-ഖബന്ദി, അല അൽ-ജാരി, മുനീറ അൽ-മുഫറ, മൂന്ന് പേർക്ക് പുറമേ-ഫൈസൽ അൽ-നാസർ, മിഷാൽ അൽ-സെയ്ദ്, ഖാലിദ് അൽ-ഇബ്രാഹിം എന്നിവരാണവർ. പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരസ് അഹമ്മദ് അൽ ബർജാസിനെ കമ്മറ്റിയുടെ തലവനായും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അഫയേഴ്സ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായും തിരഞ്ഞെടുത്തു.